മസ്‍കത്ത്: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായാത്തതിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പരുക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം  തുടർ ചികിത്സക്കായി രണ്ടുപേരെയും ആശുപതിയിലേക്ക്  മാറ്റിയതായും  സിവിൽ ഡിഫൻസ് അറിയിച്ചു.