ദമ്മാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോൾ റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ വെച്ച് ഇവർ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം.

റിയാദ്: സൗദി അറേബ്യയിലെ റിയാദിനടുത്ത് അല്‍റെയ്‌ൻ എന്ന പ്രദേശത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. 

ദമ്മാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോൾ റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ വെച്ച് ഇവർ സഞ്ചരിച്ച കാറുമായി എതിരെ വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, സിദ്ദീഖ് കല്ലുപറമ്പന്‍ എന്നിവര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.