ഒമാനിൽ വൻതോതിൽ മയക്കുമരുന്നുമായി രണ്ട് പാകിസ്ഥാനികൾ പിടിയിൽ

Synopsis
ഇവരുടെ കൈവശം വന്‍തോതില്‍ മയക്കുമരുന്ന് കണ്ടെത്തി. ക്രിസ്റ്റൽ മെത്തും 7,300ലേറെ സൈക്കോട്രോപിക് ഗുളികകളുമാണ് പിടിച്ചെടുത്തത്.
മസ്കറ്റ്: മയക്കുമരുന്നുമായി രണ്ട് പാകിസ്ഥാനികള്‍ ഒമാനില്‍ പിടിയില്‍. വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകളുമായാണ് രണ്ടുപേരെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍ നിന്ന് ക്രിസ്റ്റൽ മെത്തും 7,300ലേറെ സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ കീഴിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പ്, ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം