വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ കുവൈത്തില്‍ രണ്ട് സ്ത്രീകളാണ് മരിച്ചത്. ആറുപേരെ രക്ഷപ്പെടുത്തി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു. കുവൈത്തിലെ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ അദാന്‍ പ്രദേശത്തുള്ള ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കുവൈത്ത് അഗ്നിശമന സേന അംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വീട്ടിലുണ്ടായിരുന്ന ആറ് പേരെ അഗ്നിശമന സേന സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

അതേസമയം മറ്റൊരു സംഭവത്തില്‍ കുവൈത്തിലെ അല്‍ ഷദ്ദാദിയ യൂണിവേഴ്സിറ്റിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലബോറട്ടറിയിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കിയിരുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അല്‍ ഷദ്ദാദിയ പ്രദേശത്താണ് സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Read Also - കടയിൽ നിന്ന് കാണാതായത് 3.3 കോടി രൂപയുടെ ആഭരണങ്ങൾ; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വമ്പൻ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം