സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി ലഭിക്കുക.
രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31നാണ് ചെറിയ പെരുന്നാളെങ്കില്‍ അവധി ഏപ്രില്‍ രണ്ട് വരെ നീളുമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനാണ് യുഎഇയിൽ റമദാന് വ്രതം ആരംഭിച്ചത്.
Read Also - തുടർച്ചയായി ആറ് ദിവസം വരെ അവധി ലഭിച്ചേക്കാം, ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ; ബാധകമാകുക പൊതുമേഖലക്ക്
മാർച്ച് 29ന് മാസപ്പിറവി ദൃശ്യമായാൽ മാർച്ച് 30 ഞായറാഴ്ചയാകും പെരുന്നാൾ ദിനമായ ശവ്വാൽ ഒന്ന്. അതോടെ മാർച്ച് 30, 31 തീയതികളും ഏപ്രിൽ ഒന്നും യുഎ.ഇയിലെ സ്ഥാപനങ്ങൾക്ക് അവധിയാകും. എന്നാൽ, മാർച്ച് 30ന് 30 നോമ്പും പൂർത്തിയാക്കിയാണ് പെരുന്നാൾ വരുന്നതെങ്കിൽ, മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിലാകും അവധി ലഭിക്കുക.
