ആകർഷകമായ ശമ്പളം, വിസയും താമസവും ലോക്കൽ ട്രാൻസ്പോർട്ടേഷനും സൗജന്യം; യുഎഇയിലെ കമ്പനിയിൽ മലയാളികൾക്ക് തൊഴിലവസരം
ഈ റിക്രൂട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിസേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. നിലവിൽ 100 ഒഴിവുകളാണുള്ളത്. യുഎഇയിലെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “വി വൺ”ലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ഇന്റർവ്യൂ നടത്തുന്നത്.
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ് വരെ. ശരീരത്തിൽ പുറമെ കാണുന്ന ഭാഗങ്ങളിൽ ടാറ്റു ഒന്നും പാടില്ല. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5'7" (172 cm) ആണ്. സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക് മുൻഗണന ഉണ്ടായിരിക്കും. ആകർഷകമായ ശമ്പളവും കൂടാതെ താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ലോക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. എന്നാൽ ഈ റിക്രൂട്മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചിട്ടുണ്ട്.
താല്പര്യമുള്ളവർ ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ 2024 ഏപ്രിൽ 25 നു മുൻപ് jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ 0471-2329440/41/42/43/45. മൊബൈൽ നമ്പർ: 77364 96574. ഒഡെപെകിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ലെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.