സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തുടര്‍ന്നും അറിയിപ്പുകള്‍ ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.(പ്രതീകാത്മക ചിത്രം)

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് അഞ്ച് മുതല്‍ എട്ട് വരെ രാജ്യത്ത് ചില പ്രദേശങ്ങലില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അന്തരീക്ഷം ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക്, കിഴക്ക് നിന്ന് വടക്ക്, കിഴക്കോട്ട് വീശുകയും ചിലപ്പോള്‍ വടക്ക്, പടിഞ്ഞാറ് ദിശയിലേക്ക് മാറുകയും ചെയ്യുന്ന കാറ്റ് നേരിയതോ മിതമായതോ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തുടര്‍ന്നും അറിയിപ്പുകള്‍ ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. 

Read Also -  വയനാടിനായി പാക് പൗരൻ്റെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ശ്രീജയുടെ ഭർത്താവ് തൈമൂർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം