യുഎഇയുടെ തന്ത്രപ്രധാന സഖ്യകക്ഷിയായ ഫ്രാന്‍സില്‍ എത്തിയതിനും പ്രസിഡന്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

അബുദാബി: തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് തുടക്കമായി. പാരിസിലെത്തിയ ശൈഖ് മുഹമ്മദിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരിട്ടെത്തി സ്വീകരിച്ചു. സൈനിക മ്യൂസിയം ലെസന്‍ വാലീഡ് സന്ദര്‍ശിച്ച യുഎഇ പ്രസിഡന്റ് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിച്ചു. 

സൈനിക മ്യൂസിയത്തില്‍ പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലികോര്‍ണുവിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ അകമ്പടിയോടെയാണ് സ്വാഗതമോതിയത്. യുഎഇയുടെയും ഫ്രാന്‍സിന്റെയും ദേശീയ ഗാനങ്ങള്‍ സൈനിക ബാന്‍ഡ് അവതരിപ്പിച്ചു. അതിനു ശേഷം നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ശവകുടീരം സന്ദര്‍ശിച്ച യുഎഇ പ്രസിഡന്റ് തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. 

ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവം; ഡിജിസിഎ അന്വേഷണം നടത്തും

ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്ന് സൗദി അറേബ്യ

യുഎഇയുടെ തന്ത്രപ്രധാന സഖ്യകക്ഷിയായ ഫ്രാന്‍സില്‍ എത്തിയതിനും പ്രസിഡന്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. പല മേഖലകളിലും ദീര്‍ഘകാല പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുണ്ടെന്നും സമൃദ്ധമായ ഭാവിയിലേക്ക് കൂടുതല്‍ സഹകരണവും ശക്തമായ ബന്ധവും പ്രതീക്ഷിക്കുന്നുവെന്നും അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി അദ്ദേഹം ട്വീറ്റ് ചെയ്തു.


Scroll to load tweet…
Scroll to load tweet…