കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  156,553 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 2,067 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയിലായിരുന്ന 2,199 പേര്‍ രോഗമുക്തരായിട്ടുണ്ട്. നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 156,553 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരടക്കം രാജ്യത്ത് ഇതുവരെ 2,18,766 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,95,520 പേരാണ് ഇതുവരെ രോഗമുക്തരായത്. 689 കൊവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. നിലവില്‍ 22,557 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 2.2 കോടിയോളം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.