അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 494 പേര്‍ കൊവിഡ് രോഗമുക്തരായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 254 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം ബാധിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

54,000 പുതിയ പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 254 പുതിയ രോഗികളെ കണ്ടെത്തിയത്. രോഗമുക്തരായവരുടെ എണ്ണം അരലക്ഷം കടന്നിട്ടുണ്ട്. 87.22 ശതമാനമാണ് യുഎഇയിലെ രോഗമുക്തി നിരക്ക്. ഇതുവരെ രാജ്യത്ത് 57,988 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതില്‍ 50,848 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 342 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ 6,798 പേരാണ് ചികിത്സയിലുള്ളത്.