Asianet News MalayalamAsianet News Malayalam

വിദേശി ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധം; ഉത്തരവ് പുറത്തുവിട്ട് സൗദി പൊതുഗതാഗത അതോറിറ്റി

പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ സിസ്റ്റം വഴി ഹോം ഡെലിവറി കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ഫേസ് വെരിഫിക്കേഷൻ പൂർത്തിയാക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന.

uniform mandatory for expatriate home delivery employees in saudi
Author
First Published Jan 26, 2024, 12:17 PM IST

റിയാദ്: ഉപഭോക്തൃ വസ്തുക്കൾ വീടുകളിലെത്തിച്ച് നൽകുന്ന ഹോം ഡെലിവറി (തൗസീൽ) മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂനിഫോം നിർബന്ധമാക്കുന്നു. ഹോം ഡെലിവറി ജീവനക്കാരുടെ വാഹനയാത്രക്ക് മാനദണ്ഡം നിശ്ചയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും നിബന്ധനകളുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ സിസ്റ്റം വഴി ഹോം ഡെലിവറി കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ഫേസ് വെരിഫിക്കേഷൻ പൂർത്തിയാക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന. മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രാലയത്തിെൻറ സഹകരണത്തോടെ ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കും. ട്രാഫിക് വകുപ്പുമായി സഹകരിച്ച് ഹോം ഡെലിവറിക്കുള്ള മോട്ടോർ സൈക്കിളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

Read Also -  എക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചു; മെൻസ് സലൂൺ പൂട്ടിച്ച് അധികൃതർ

14 മാസത്തിനുള്ളിൽ ക്രമേണ ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴി ജോലി ചെയ്യാൻ സൗദിയിതര ജോലിക്കാരെ നിർബന്ധിക്കും. ഇൗ രംഗത്ത് സ്വദേശികൾക്ക് സ്വയം തൊഴിൽ അനുവദിക്കുന്നത് തുടരും. സൗദി അല്ലാത്തവരെ ക്രമേണ തടയുകയും ചെയ്യും. ഘട്ടങ്ങളായാണ് ഈ തീരുമാനങ്ങൾ നടപ്പാക്കുക. ഹോം ഡെലിവറി മേഖലയെ നിയന്ത്രിക്കുക, ഡ്രൈവർമാരുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുക, വിശ്വാസ്യതയുടെയും സുരക്ഷയുടെയും നിലവാരം വർധിപ്പിക്കുക എന്നിവയാണ് തീരുമാനങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios