റമദാന്‍ ബാസ്‌കറ്റ് വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുണ്ട്. റമദാന്‍ സമ്മാനമായി കുടുംബത്തിന് ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഇത്തരം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മിതമായ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കോഓപ്പറേറ്റീവ് പുതിയ തുടക്കമിടുന്നത്.
ദുബൈ: മിതമായ വിലയ്ക്ക് റമദാന്‍ മാസത്തില്‍ ആവശ്യമായ ഫുഡ് ബാസ്‌കറ്റ് ഒരുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ പുതിയ പദ്ധതി. റമദാന്‍ മാസത്തിലുടനീളം ഉപഭോക്താക്കള്‍ക്കായി ഈ പദ്ധതി നടപ്പിലാക്കുമെന്ന് യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. യൂണിയന്‍ കോപിന്റെ ദുബൈയിലെ എല്ലാ ശാഖകളിലും കേന്ദ്രങ്ങളിലും ഇതിനുള്ള അവസരമുണ്ട്.
എല്ലാ വിഭാഗങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നിറവേറ്റാന്‍ അവസരം നല്‍കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തുടങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റമദാന്‍ ബാസ്‌കറ്റ് വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുണ്ട്. റമദാന്‍ സമ്മാനമായി കുടുംബത്തിന് ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഇത്തരം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മിതമായ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കോഓപ്പറേറ്റീവ് പുതിയ തുടക്കമിടുന്നത്.
പ്രത്യേക വിലക്കിഴിവുകള്‍ ഉള്ള ഓഫറുകള്‍ വര്‍ഷം മുഴുവന്‍ യൂണിയന്‍ കോപ് നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും റമദാനില്‍ കോഓപ്പറേറ്റീവ് അധിക ഓഫറുകളും വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അവശ്യ സാധനങ്ങള്‍ എന്നിവയ്ക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന മികച്ച ഓഫറുകളും നല്‍കാറുണ്ടെന്ന് ഡോ. സഅല്‍ ബസ്തകി കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ പുണ്യ മാസത്തില്‍ ആളുകളുടെ പ്രയാസങ്ങള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
