Asianet News MalayalamAsianet News Malayalam

ദുബായില്‍ രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍; കരാര്‍ ഒപ്പിട്ട് യൂണിയൻ കോപ്

250  കോടി ദിര്‍ഹത്തിന്‍റെ 20 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.  2020 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Union coop constructs two commercial centers  Dubai
Author
Dubai - United Arab Emirates, First Published Sep 13, 2019, 1:19 PM IST

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ് ദുബായില്‍ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കും.  8.2 കോടി ദിര്‍ഹം ഇതിനായി ചിലവ്  ചെയ്യും. 4 കോടി 39 ലക്ഷം ദിര്‍ഹം ചിലവില്‍ ബഹുനില ഹൈപ്പര്‍ മാര്‍ക്കറ്റ് പണിയുമെന്നും സിഇഒ ഖാലിദ് ഹുമൈദ്ബിന്‍ ദിബാന്‍ അല്‍ഫലാസി പറഞ്ഞു.

ഇതിനായി അല്‍ഷഫിര്‍ സിവില്‍ എഞ്ചിനിയറിംഗ്  കമ്പനിയുമായി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. യൂണിയന്‍ കോപ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍  സന്തോഷമുണ്ടന്ന് അല്‍ഷഫിര്‍ ഇന്‍വെസ്റ്റ്മെന്‍റ്  ഗ്രൂപ്പ് ചെയര്‍മാന്‍ അലി ബിന്‍ അബ്ദുള്ള അല്‍ സഫര്‍ പറഞ്ഞു. 250  കോടി ദിര്‍ഹത്തിന്‍റെ 20 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.  2020 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം."

Follow Us:
Download App:
  • android
  • ios