യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയൻ കോപ്പ്, അല്‍ അബറുമായി ചേര്‍ന്ന് ഉം അല്‍ ഖുവേയ്നുവേണ്ടി ആദ്യ  പാര്‍പ്പിട-വാണിജ്യ പദ്ധതി ആരംഭിക്കുന്നു. ഇതിന്‍റെ എഗ്രിമെന്‍റ് ഒപ്പുവെച്ചു. യൂണിയന്‍ കോപ്പ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ്ബിന്‍ ദിബാന്‍ അല്‍ഫലാസി അല്‍ അബര്‍ ജനറല്‍ മാനേജര്‍   അബ്ദുള്ള മുഹമ്മദ് അല്‍ അബ്ദുള്ള  എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. 

52 മില്യണ്‍ ചിലവില്‍ 2,01,707 സ്ക്വയര്‍ ഫീറ്റില്‍ ഒരുക്കുന്ന ഇതില്‍  ബേസ്മെന്‍റ്, ഗ്രൗണ്ട് ഫസ്റ്റ്, സെക്കന്‍റ് ഫ്ലോറുകളാണ് ഉണ്ടാകുക. ഇതില്‍ 15 വാണിജ്യ ഷോപ്പുകളും 70 റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റുകളുമുള്‍ക്കൊള്ളും. ഒരേസമയം 233 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 2020  ഡിസംബര്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം.