ഡിജിറ്റൽ ആരോഗ്യ പരിവർത്തനത്തിനുള്ളിൽ പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

റിയാദ്: കുട്ടികൾക്കുള്ള പേപ്പർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് ആരോഗ്യ മന്ത്രാലയം നിർത്തിവെച്ചു. ഇനിമുതൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായിരിക്കും നൽകുക. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ വാക്‌സിനേഷൻ ഡോക്യുമെൻറേഷൻ ക്ലിനിക്കിൽ അപേക്ഷയിലൂടെയോ അല്ലെങ്കിൽ ‘സിഹ്വതി’ ആപ്ലിക്കേഷൻ വഴി സ്വയം രജിസ്റ്റർ ചെയ്തോ സർട്ടിഫിക്കറ്റ് നേടാവുന്നതാണ്. നിലവിൽ കുട്ടികളുടെ പേപ്പർ വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർ അതിെൻറ ഇലക്ട്രോണിക് ഡോക്യുമെൻറേഷൻ വേഗത്തിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

വാക്സിനേഷൻ പൂർത്തീകരിക്കുന്നത് സ്കൂൾ ഫിറ്റ്നസ് പരീക്ഷയുടെ പൂർത്തീകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അത് നഷ്ടപ്പെടാതിരിക്കാനാണിതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ദിവസവും രാവിലെയും വൈകിട്ടും വാക്സിനേഷൻ ക്ലിനിക്കുകളിൽ കുട്ടികളുടെ വാക്സിനേഷൻ രേഖപ്പെടുത്താൻ ആരോഗ്യകേന്ദ്രങ്ങൾ ഇപ്പോഴും പൗരന്മാരെ സ്വീകരിക്കുന്നുണ്ട്. നാല് ലക്ഷത്തിലധികം കുട്ടികൾ അവരുടെ കുത്തിവെയ്പ്പുകൾ ഡിജിറ്റൽ രീതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ ആരോഗ്യ പരിവർത്തനത്തിനുള്ളിൽ പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

Read Also -  ഗോള്‍ഡന്‍ വിസ പദ്ധതിയുമായി ഒരു രാജ്യം കൂടി; 10 വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കാന്‍ പ്രത്യേക നിബന്ധനകള്‍

ഡിജിറ്റൽ ഹെൽത്ത് പരിവർത്തനത്തിനുള്ളിൽ പൗരന്മാർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും വാക്സിനേഷൻ ഡോക്യുമെന്‍റേഷന്‍ ക്ലിനിക്കിൽ ബുക്ക് ചെയ്യുന്നതിലൂടെയോ സിഹ്വതി ആപ്ലിക്കേഷൻ വഴി സ്വയം രജിസ്റ്റർ ചെയ്തുകൊണ്ടോ എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാനും റഫർ ചെയ്യുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ആരോഗ്യ മന്ത്രാലയം ആരംഭിച്ച ‘മൈ ഹെൽത്ത്’ ആപ്ലിക്കേഷൻ രാജ്യത്തിലെ വ്യക്തികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകാനും ആരോഗ്യ വിവരങ്ങൾ ആക്‌സസ് ചെയ്യാനും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ നൽകുന്ന നിരവധി ആരോഗ്യ സേവനങ്ങൾ നേടാനും അനുവദിക്കുന്നുവെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം