ലോജിസ്റ്റിക്സ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ചത്. 

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞ നിരക്കില്‍ പാര്‍ക്കിങ് സൗകര്യം. പ്രതിദിനം ഒരു റിയാലിന് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഒമാന്‍ എയര്‍പോര്‍ട്സ് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഈ കുറഞ്ഞ നിരക്കിലുള്ള പാര്‍ക്കിങ് സൗകര്യം. 

ലോജിസ്റ്റിക്സ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഈ ഓഫര്‍. ഇനി മുതല്‍ പ്രതിദിനം ഒരു റിയാലിന് P5 പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. ഖരീഫ് ടൂറിസ്റ്റ് സീസൺ തുടങ്ങാനിരിക്കെ യാത്രക്കാര്‍ക്ക് ഈ നിരക്കിളവ് ഏറെ പ്രയോജനകരമാകും. ഒമാനില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും മസ്കറ്റില്‍ നിന്ന് ഒമാന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ക്കും വാഹനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനാകും. 

Read Also -  ടെർമിനലിനുള്ളിൽ ഭൂഗർഭ ട്രെയിൻ സംവിധാനം, അതിനൂതന സൗകര്യങ്ങളുമായി അതിശയിപ്പിക്കാൻ അൽ മക്തൂം വിമാനത്താവളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം