Asianet News MalayalamAsianet News Malayalam

സൗദിയിൽ വാഹന വില്‍പ്പന നടപടികള്‍ 'അബ്ശിർ' വഴി പൂർത്തിയാക്കാം; പുതിയ സൗകര്യവുമായി ട്രാഫിക് ഡയറക്ടറേറ്റ്

ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ല.

vehicle sale can be done through Absher platform in saudi
Author
First Published Sep 6, 2024, 6:25 PM IST | Last Updated Sep 6, 2024, 6:25 PM IST

റിയാദ്: വ്യക്തികള്‍ തമ്മിലെ വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സൗദി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സർവിസ് ആപ്പായ ‘അബ്ശിര്‍’ വഴിയും പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ സേവനം ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചു. വ്യക്തികള്‍ തമ്മിലെ വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന സേവനം നേരത്തെ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അബ്ശിര്‍ ആപ്പിലും ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

വാഹനം കണ്ടും പരിശോധിച്ചും വാങ്ങുന്നയാളും വില്‍ക്കുന്നയാളും പരസ്പര ധാരണയിലെത്തിയും വാഹന വില്‍പന നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്വദേശികളെയും വിദേശികളെയും പുതിയ സേവനം അനുവദിക്കുന്നു. ഇതിന് ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ല.

വാഹനത്തിന്റെ വില വാങ്ങുന്നയാളില്‍ നിന്ന് കൈമാറാന്‍ ഒരു അക്കൗണ്ട് ലഭ്യമാക്കി അബ്ശിര്‍ പ്ലാറ്റ്‌ഫോം വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരു ഗ്യാരന്ററായി പ്രവര്‍ത്തിക്കുകയും വാഹനം പരിശോധിക്കാന്‍ വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും നിശ്ചിത സമയപരിധി നല്‍കുകയും ചെയ്യുന്നു. വാങ്ങുന്നയാളുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ഇരുവരുടെയും അനുമതി പ്ലാറ്റ്‌ഫോം വാങ്ങുകയും വാഹനത്തിന്റെ വില വില്‍പനക്കാരന് ഓട്ടോമാറ്റിക് രീതിയില്‍ കൈമാറുകയും ചെയ്യും.

Read Also -  വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന; സ്കാനിങ്ങിൽ കുടുങ്ങി, വാട്ടർ ഹീറ്ററില്‍ ഒളിപ്പിച്ചത് നിരോധിത ലഹരി മരുന്ന്

Latest Videos
Follow Us:
Download App:
  • android
  • ios