Asianet News MalayalamAsianet News Malayalam

റോഡിലെ അഭ്യാസങ്ങള്‍ 'വൈറലായി'; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡ്രൈവറുടെ അശ്രദ്ധമായ പ്രവൃത്തി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിവരം ലഭിച്ചതായും, തന്റെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കിയതിന് ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Vehicle taken into custody after a video clip of reckless driving went viral on social media
Author
First Published Sep 24, 2022, 7:42 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനവുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടിയുമായി അധികൃതര്‍. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയില്‍ നിന്ന് അഭ്യാസ പ്രകടനം നടത്തിയ വാഹനം തിരിച്ചറിഞ്ഞ ജനറല്‍ ട്രാഫിക് ഡിപ്പാകര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പിന്നാലെ വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

ഡ്രൈവറുടെ അശ്രദ്ധമായ പ്രവൃത്തി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിവരം ലഭിച്ചതായും, ഇത്തരം പ്രവൃത്തിയിലൂടെ തന്റെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കിയതിന് ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പിടിയിലായ ഡ്രൈവറെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വാഹനം പിടിച്ചെടുത്ത ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
 

 

Read also:  കൂറ്റന്‍ സ്രാവിന്റെ സാന്നിദ്ധ്യം; കുവൈത്തില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

Read also: നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios