വിദ്യാര്‍ത്ഥികളും അധ്യാപകരുമായി പോയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് സൗദിയില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്
അല്‍ ബാഹ മേഖലയിലെ അല്‍ മക്വാ ഗവര്‍ണറേറ്റില്‍ വനിതാ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കയറ്റി കൊണ്ടുപോയ മിനിബസ് വിദ്യാര്‍ത്ഥികളുമായി പോയ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി പോയ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് തെക്ക് പടിഞ്ഞാറന്‍ സൗദിയില്‍ അപകടമുണ്ടായത്.
അല്‍ ബാഹ മേഖലയിലെ അല്‍ മക്വാ ഗവര്‍ണറേറ്റില്‍ വനിതാ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കയറ്റി കൊണ്ടുപോയ മിനിബസ് വിദ്യാര്‍ത്ഥികളുമായി പോയ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ സൗദി റെഡ് ക്രസന്‍റ് സംഘം അപകടം നടന്ന സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
Read Also - അയോധ്യക്കും മേലെ, ആകാശം മുട്ടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം വരുന്നു; അതും ഇന്ത്യക്ക് പുറത്ത്
നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 17,999 പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 17,999 വിദേശികളെ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തു. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ 10,975 താമസ നിയമലംഘകരും 4,011 അതിർത്തി സുരക്ഷാചട്ട ലംഘകരും 3,013 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 688 പേർ പിടിയിലായി. ഇവരിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 200 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...