മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് കണ്ടെടുത്ത സാധനങ്ങള്‍ നശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാര്‍ക്കായി വാടകയ്ക്ക് എടുത്തിരുന്ന വീട്ടില്‍ മദ്യ നിര്‍മാണം. രാജ്യത്തെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുടുംബത്തോടൊപ്പമല്ലാതെ പ്രവാസികള്‍ താമസിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നടത്തിവരുന്ന റെയ്‍ഡിനിടെയാണ് മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. സബാഹ് അല്‍ സലീം ഏരിയയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

പരിശോധനയ്ക്ക് എത്തിയ പ്രത്യേക സംഘത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് കണ്ടെടുത്ത സാധനങ്ങള്‍ നശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നിയമ നടപടികളും സ്വീകരിച്ചുവരികയാണ്. 

Read also: രണ്ട് വാടക വീടുകളില്‍ സ്ഥിരമായി ലക്ഷങ്ങളുടെ കറണ്ട് ബില്‍,ആര്‍ക്കും പരാതിയില്ല; അന്വേഷിച്ചെത്തിയത് പൊലീസ്

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സാല്‍മിയയിലായിരുന്നു സംഭവം. സംശയാസ്‍പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു കാറിനുള്ളില്‍ യുവതി മരിച്ചുകിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് യൂണിറ്റില്‍ വിവരം ലഭിക്കുകയായിരുന്നു. പിന്നാലെ പൊലീസ് പട്രോള്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചു.

മൃതദേഹത്തില്‍ പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ തന്നെ ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ കൂടുതല്‍ വിപുലമായ അന്വേഷണം തുടങ്ങി. മരണപ്പെട്ട യുവതി കുവൈത്ത് സ്വദേശിയാണെന്നും ഇവരെ മൂന്ന് ദിവസം മുമ്പ് കാണാതായതെന്നും വ്യക്തമായി. ഇവരെ കാണാതായെന്ന് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. 

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പിന്നീട് ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റി. മരണ കാരണവും മരണം സംഭവിച്ച സമയവും ഉള്‍പ്പെടെ ശാസ്‍ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷ. അതേസമയം യുവതിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player