30ഓളം വിഭാഗങ്ങളിലായി 4000ത്തോളം വളന്റിയർമാർക്കാണ് അവസരം നൽകുന്നത്.
ദോഹ: ഖത്തറിൽ ഈ വർഷം അവസാനം നടക്കുന്ന ഫിഫ അണ്ടർ 17, ഫിഫ അറബ് കപ്പ് ടൂർണമെന്റുകൾക്കുള്ള വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു. ചൊവ്വാഴ്ച ത്രീ ടു വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ നടന്ന ചടങ്ങിലായിരുന്നു വളന്റിയർ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കംകുറിച്ചത്.
30ഓളം വിഭാഗങ്ങളിലായി 4000ത്തോളം വളന്റിയർമാർക്കാണ് അവസരം നൽകുന്നത്. താല്പര്യമുള്ളവര്ക്ക് ഫിഫയുടെ www.volunteer.fifa.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഖത്തറില്‍ താമസമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. 18 വയസ്സ് പൂര്‍ത്തിയായവരുമായിരിക്കണം. അറബ് കപ്പിനും അണ്ടര്‍ 17 ലോകകപ്പിനും ഒരു രജിസ്ട്രേഷന് മതിയാകും. ജൂണ്‍ മുതല്‍ സെലക്ഷന്റെ ഭാഗമായി ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്റര്‍വ്യൂ നടക്കും. ഫിഫ ഇവന്റുകളിലും ലോകകപ്പിലും വളന്റിയറിങ് നടത്തിയവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകില്ല.
കഴിഞ്ഞ പതിറ്റാണ്ടുകളിലായി ഖത്തർ വേദിയൊരുക്കിയ ഓരോ ടൂർണമെന്റിന്റെയും സുപ്രധാന ഭാഗമായിരുന്നു വളന്റിയർമാരെന്ന് പ്രാദേശിക സംഘാടക സമിതി സി.ഇ.ഒ ജാസിം അൽ ജാസിം പറഞ്ഞു. കഴിഞ്ഞ ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ് എന്നിവയിലെ മികവ് വരും ടൂർണമെന്റുകളിലൂടെയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടിവ് ഡയറക്ടർ ഹയ അൽ നുഐമിയും ചടങ്ങിൽ പങ്കെടുത്തു.
വളന്റിയര്‍മാര്‍ക്ക് ഒഫിഷ്യല്‍ യൂനിഫോം, സേവന സമയത്ത് ഭക്ഷണം, സൗജന്യ യാത്ര, ടൂര്‍ണമെന്റിന്റെ ലിമിറ്റഡ് എഡിഷന് ഗിഫ്റ്റുകള്‍ എന്നിവ ലഭിക്കും. നവംബർ മൂന്ന് മുതൽ 27 വരെയാണ് അണ്ടർ 17 ലോകകപ്പ്. അറബ് കപ്പ് ഡിസംബർ ഒന്ന് മുതൽ 18 വരെയും നടക്കും.


