ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയായിരിക്കും നിരോധനം

കുവൈത്ത് സിറ്റി : കുവൈത്തിൽ വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് നിരോധനമേർപ്പെടുത്തി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയായിരിക്കും നിരോധനം. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായാണ് നടപടി. ആഘോഷത്തിന് വാട്ടർ ​ഗണ്ണുകളും വാട്ടർ ബലൂണും ഉപയോ​ഗിച്ച് കുട്ടികളും മുതിർന്നവരും പൊതു ജനങ്ങൾക്ക് നേരെ വെള്ളം ചീറ്റുകയും ജലം പാഴാക്കുകയും ചെയ്യും. ഇത്തരം പ്രവണതകൾ ഒഴിവാക്കാനും പൊതു ക്രമസമാധാനം നിലനിർത്താനുമാണ് മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം നടപ്പിലാക്കുന്നതിന് എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

read more: ഇക്കാര്യത്തിൽ ഇവർ മനുഷ്യനെ വെല്ലും, യുഎഇയിലെ സ്ട്രോബറി പാടങ്ങൾ കൈയടക്കാൻ എഐ റോബോട്ടുകൾ