ആത്മഹത്യാ ശ്രമത്തിന് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍‌ ചെയ്‍തിട്ടുണ്ട്. 

കുവൈത്ത് സിറ്റി: അമിതമായ അളവില്‍ ഗുളികകള്‍ കഴിച്ച് കുവൈത്തില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. അഹ്‍മദിയിലാണ് സംഭവം. അവശ നിലയിലായ സ്വദേശി യുവതിയെ അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി.

ആത്മഹത്യാ ശ്രമത്തിന് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍‌ ചെയ്‍തിട്ടുണ്ട്. ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് യുവതിയെ നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.