വിമാനത്തിനുള്ളില്‍ വെച്ച് 26കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുള്ള ഡോക്ടറോട് സഹായം തേടുകയും ചെയ്തു.

ജിദ്ദ: സൗദി അറേബ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ജിദ്ദയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന ഫ്ലൈനാസ് വിമാനത്തിലാണ് ഈജിപ്ത് സ്വദേശിനി പ്രസവിച്ചത്.

ഞായറാഴ്ചയാണ് ഫ്ലൈനാസിന്‍റെ എക്‌സ് വൈ 565 വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തിനുള്ളില്‍ വെച്ച് 26കാരിയായ ഈജിപ്ഷ്യന്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വിമാനജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിമാനത്തിലുള്ള ഡോക്ടറോട് സഹായം തേടുകയും ചെയ്തു.

തുടര്‍ന്ന് ഡോക്ടറുടെ പരിചരണത്തില്‍ വിമാനം കെയ്‌റോയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കെയ്‌റോ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ ആംബുലന്‍സ് സംഘം ഇരുവരുടെയും ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. 

കടലില്‍ മുങ്ങിത്താഴ്ന്ന രണ്ട് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടറും സുഹൃത്തും മുങ്ങി മരിച്ചു

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 

കുവൈത്ത് എയര്‍വേയ്സിന്‍റെ കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തുകയായിരുന്നു. മറ്റ് സങ്കീര്‍ണതകളില്ലാതെ വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് വിമാന ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിപ്പും പങ്കുവെച്ചിരുന്നു. 

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

സ്വാതന്ത്ര്യദിന ഓഫര്‍; വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കിളവുമായി എയര്‍ ഇന്ത്യ 

സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. 35 കിലോയാണ് ബാഗേജ് അലവന്‍സ്.

എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ അനുസരിച്ച് സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് 36.1 ഒമാന്‍ റിയാലും കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 36.65 കുവൈത്ത് ദിനാറുമാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.