കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തി.

കുവൈത്ത് സിറ്റി: വിമാനത്തിനുള്ളില്‍ വെച്ച് ഫിലിപ്പീന്‍സ് സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്ക് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്‌സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. 

കെയു417 വിമാനത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിനുള്ളില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ സഹായത്തിനെത്തി. വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ മറ്റ് സങ്കീര്‍ണതകളില്ലാതെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വിമാന ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്‌തെന്ന് കുവൈത്ത് എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

Read More- കുവൈത്തില്‍ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിക്കെതിരെ നടപടി

ചികിത്സക്കിടെ അശ്രദ്ധ; രോഗിക്ക് കാഴ്‍ച നഷ്ടമായ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് മൂലം രോഗിയുടെ കാഴ്ച നഷ്ടമായ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ബോധപൂര്‍വമല്ലെങ്കില്‍ കൂടി ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് രോഗിയുടെ കാഴ്‍ച നഷ്ടമാവാന്‍ കാരണമായതെന്ന് ശിക്ഷ വിധിച്ച ജഡ്‍ജി ബശായിര്‍ അബ്‍ദല്‍ ജലീല്‍ നിരീക്ഷിച്ചു.

ചികിത്സക്കിടെ പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഒരു ജെല്‍ രോഗിയുടെ കണ്ണില്‍ തേച്ചതാണ് പ്രശ്‍നങ്ങള്‍ക്ക് കാരണമെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. രോഗിക്ക് ഉടന്‍ തന്നെ കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് കാഴ്‍ച നഷ്ടമാവുകയുമായിരുന്നു. പല്ലിലും കണ്ണിനും ഉപയോഗിക്കേണ്ട ജെല്ലുകള്‍ ഒരേ കമ്പനി തന്നെ നിര്‍മിച്ചിരുന്നു. അതിനാല്‍ അവയുടെ ട്യൂബുകള്‍ കാഴ്‍ചയില്‍ ഒരുപോലെയായിരുന്നുവെന്നും അതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Read More- മയക്കുമരുന്നുമായി പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് വധശിക്ഷ

രോഗിയായ യുവാവിനെ ശാരീരികയും മാനസികവുമായ ബുദ്ധുമുട്ടുകള്‍ക്ക് ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണമായെന്ന് കോടതി നിരീക്ഷിച്ചു. കാഴ്‍ച നഷ്ടമായതുകൊണ്ടുതന്നെ ഇയാള്‍ക്ക് ഒന്നിലധികം വിവാഹാലോചനകളും മുടങ്ങി. അതേസമയം വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇനി സിവില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ മുല്ല യൂസഫ് പറഞ്ഞു.