Asianet News MalayalamAsianet News Malayalam

70 സാഹസിക ഗെയിമുകൾ, 31 റെസ്റ്റോറൻറുകൾ; അത്ഭുത കാഴ്ചകളൊരുക്കി ‘വണ്ടർ ഗാർഡൻ’തുറന്നു

മൂന്ന് മേഖലകളായി ഗാർഡനുള്ളിൽ സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകളാണ്. 70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, രണ്ട് ആർക്കേഡ് ഹാളുകൾ, 15 ഷോപ്പുകൾ, 31 റെസ്റ്റോറൻറുകൾ, 56-ലധികം നാടകം, ടൂറിങ് ഷോകൾ തുടങ്ങി നിരവധി രസകരമായ അനുഭവങ്ങളും അസാധാരണമായ സാഹസികതകളും അടങ്ങിയതാണ് പുതിയ വണ്ടർ ഗാർഡൻ.

Wonder Garden In Riyadh opened
Author
First Published Nov 19, 2023, 4:25 PM IST

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ മാന്ത്രിക വിസ്മയങ്ങൾ ഒളിപ്പിച്ച ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു. ‘ബിഗ് ടൈം’ എന്ന ശീർഷകത്തിൽ തുടങ്ങിയ നാലാമത് റിയാദ് സീസൺ ആഘോഷത്തിെൻറ ഭാഗമായാണ് വ്യത്യസ്ത വിനോദ കേന്ദ്രമായി വണ്ടർ ഗാർഡൻ ഒരുക്കിയത്. 

മൂന്ന് മേഖലകളായി ഗാർഡനുള്ളിൽ സന്ദർശകരെ കാത്തിരിക്കുന്നത് അത്ഭുത കാഴ്ചകളാണ്. 70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, രണ്ട് ആർക്കേഡ് ഹാളുകൾ, 15 ഷോപ്പുകൾ, 31 റെസ്റ്റോറൻറുകൾ, 56-ലധികം നാടകം, ടൂറിങ് ഷോകൾ തുടങ്ങി നിരവധി രസകരമായ അനുഭവങ്ങളും അസാധാരണമായ സാഹസികതകളും അടങ്ങിയതാണ് പുതിയ വണ്ടർ ഗാർഡൻ. മിഡിൽ ഈസ്റ്റിലെ ആകർഷകമായ ഗാർഡൻ തീം ഉള്ള ആദ്യത്തെ അമ്യൂസ്‌മെൻറ് പാർക്കാണിത്. മരങ്ങൾ, പൂക്കൾ, ചിത്രശലഭങ്ങൾ, സാങ്കൽപ്പിക കവാടം എന്നിവയാൽ പ്രചോദിതമായ അതിെൻറ ആകർഷകമായ രൂപകൽപന ഏറെ വ്യത്യസ്തമാണ്. പ്രദേശത്തുടനീളം പ്രകാശമാനമായി ഒരുക്കിയ കലാസൃഷ്ടികൾക്കും വിവിധ കലാപരമായ ഡ്രോയിങ്ങുകൾക്കും പുറമേയാണിത്.

പ്രവേശന കവാടത്തോട് ചേർന്നുള്ള ജലം കൊണ്ടുള്ള മായാജാലമായ ‘ദി മാജിക് ഓഫ് വാട്ടറി’ൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കവാടം കടന്നാൽ സന്ദർശകരെ ആദ്യം വരവേൽക്കുന്നത് അരയന്നങ്ങളുടെ തടാകമാണ്. 50ലധികം അരയന്നങ്ങളുള്ള തടാകത്തിെൻറ കാഴ്ച മനോഹരമാണ്. നിറക്കൂട്ടുകൾ കലാപരമായി ചാലിച്ചൊരുക്കിയ കമനീയ അലങ്കാരങ്ങളും അന്തരീക്ഷത്തിൽ അലയടിക്കുന്ന സംഗീതവും ഗാർഡനിലുള്ളിൽ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് ‘ബ്ലൂം’ ഏരിയ പോലെയുള്ള നിരവധി വ്യത്യസ്ത മേഖലകളുണ്ട്. പൂക്കളും നിറങ്ങളും കൊണ്ട് കലാപരമായി ഒരുക്കിയതാണ്.
ഒമ്പത് വ്യത്യസ്‌ത ഗെയിമുകളാണ് ആളുകളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. എല്ലാത്തരം ആളുകൾക്കും ആസ്വദിക്കാൻ കഴിയുന്ന വിവിധ പരിപാടികൾ അരങ്ങേറുന്ന ഒരു തിയേറ്ററും ഗാർഡനിലുണ്ട്. ചിത്രശലഭങ്ങൾ പാറുന്ന അനുഭവം പകരുന്ന ‘ബട്ടർഫ്ലൈ ഗാർഡൻ’ ആണ് മറ്റൊരു ആകർഷം. വിവിധ തരത്തിലുള്ള ആയിരത്തിലധികം ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. ഇത് റിയാദ് സീസണിൽ ആദ്യത്തേതാണ്. സന്ദർശകർക്ക് പൂന്തോട്ടം ആസ്വദിക്കാനും ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കാനും ചിത്രങ്ങൾ എടുക്കാനും കഴിയും.

Read Also - ഇടിവ് ചില്ലറയല്ല, 90 %, കേരളത്തിൽ സംഭവിച്ചതെന്ത്? ഗൾഫിൽ ജോലി തേടുന്നവർ കുറയുന്നു: കണക്കുകള്‍ പുറത്ത്

14 സാഹസിക ഗെയിമുകൾ, ആർട്ട് വർക്ക് ഷോപ്പുകൾ, പ്രിൻറ്-ഡിജിറ്റൽ ഫോട്ടോഗ്രാഫി സേവനങ്ങൾ നൽകുന്ന ഒരു മൊബൈൽ ഫോട്ടോ സ്റ്റുഡിയോ എന്നിവയും ഗാർഡനിലുണ്ട്. മരങ്ങൾക്ക് മുകളിലൂടെ സാഹസിക യാത്ര അനുഭവം പകരുന്ന ‘ട്രീ അഡ്വഞ്ചർ’ ഏരിയയും ഇതിനകത്തുണ്ട്. ഇവിടെയുള്ള വൃക്ഷങ്ങളെ കേന്ദ്രീകരിച്ചാണ് ഇതൊരുക്കിയിട്ടുള്ളത്. വെർച്വൽ റിയാലിറ്റി ഗെയിമുകൾ ഉൾപ്പെടെ 17 ഗെയിമുകൾ വേറെയുമുണ്ട്. കുടുംബങ്ങളുൾപ്പടെയുള്ളവർക്ക് ആസ്വദിക്കാൻ കഴിയുന്ന നിരവധി നാടകങ്ങളും അരങ്ങേറും. സാദാ പ്രവൃത്തി ദിവസങ്ങളിൽ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ ഒന്ന് വരെയുമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios