നിക്ഷേപങ്ങള്‍ നടത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കുടുംബത്തിന് കൂടുതല്‍ പിന്തുണ നല്‍കാനുമൊക്കെ പണം ഉപയോഗിക്കുമെന്ന് വിജയികള്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 18 വിജയികള്‍ പങ്കിട്ടു

ദുബൈ: ഭാഗ്യവാന്മാരായ മൂന്ന് വിജയികള്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് മഹ്‍സൂസ് ഉപഭോക്താക്കള്‍ ലോകകപ്പ് ഫൈനല്‍ മത്സരം ആഘോഷിച്ചത്. ഡിസംബര്‍ 17 ശനിയാഴ്ച നടന്ന 107-ാമത് മഹ്‍സൂസ് നറുക്കെടുപ്പില്‍ മറ്റ് 977 വിജയികള്‍ ആകെ 1,335,650 ദിര്‍ഹം കൂടി സ്വന്തമാക്കുകയും ചെയ്‍തു.

മൗറീഷ്യസില്‍ നിന്നുള്ള മൈക്കിള്‍, പാകിസ്ഥാന്‍ പൗരനായ മുഷറഫ്, സുഡാന്‍ സ്വദേശി മുഹമ്മദ് എന്നിവരാണ് റാഫിള്‍ ഡ്രോയില്‍ 300,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനങ്ങള്‍ നേടിയത്. യഥാക്രമം 26273739, 25913066, 25970393 എന്നീ ഐഡികളിലൂടെയാണ് ഇവര്‍ക്ക് ഭാഗ്യം കൈവന്നത്. തങ്ങളുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിടാന്‍ തങ്ങളെ പ്രാപ്‍തമാക്കുന്ന ഈ സമ്മാനത്തുക എത്രത്തോളം വലുതാണെന്ന് വിജയികളില്‍ ഓരോരുത്തരും വിവരിച്ചു.

രണ്ട് പതിറ്റാണ്ടോളമായി ദുബൈയില്‍ താമസിക്കുന്ന 59 വയസുകാരനായ മൈക്കിള്‍, എച്ച്.ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്. ഫുട്ബോള്‍ ആരാധകന്‍ കൂടിയായ അദ്ദേഹം, ഇത്ര വലിയൊരു തുകയുടെ സമ്മാനം തനിക്ക് ലഭിക്കുമെന്ന് കരുതിയതേയില്ല. നറുക്കെടുപ്പ് നടക്കുന്ന സമയത്ത് ഉറങ്ങുകയായിരുന്ന മൈക്കിളിനെ ഒരു സുഹൃത്താണ് ടെക്സ്റ്റ് മെസേജിലൂടെ സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. മെസേജ് കണ്ട് സ്‍തബ്ധനായിപ്പോയ അദ്ദേഹത്തിന് തന്റെ മഹ്‍സൂസ് അക്കൗണ്ട് പരിശോധിച്ച് സമ്മാനത്തുക അതില്‍ ലഭിച്ചിട്ടുണ്ടെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതു വരെ അക്കാര്യം വിശ്വസിക്കാന്‍ സാധിച്ചതുമില്ല. 

സ്ഥിരമായി മഹ്‍സൂസില്‍ പങ്കെടുക്കുന്നയാളെന്ന നിലയില്‍ മൈക്കിളും അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്, എന്നെങ്കിലും ഒരിക്കല്‍ വിജയിക്കാനായി നിരന്തരം നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടിരിക്കണം എന്നാണ്. കുടുംബത്തെ വളരെയധികം സ്‍നേഹിക്കുന്ന മൈക്കിള്‍ സമ്മാനത്തുകയുടെ വലിയൊരു ഭാഗവും അമേരിക്കയിലേക്ക് യാത്ര ചെയ്യാനായി മാറ്റിവെയ്‍ക്കും. ഒപ്പം തനിക്കായി വിലകൂടിയ ഒരു വാച്ച് വാങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.

മറ്റൊരു വിജയിയായ 28 വയസുകാരന്‍ മുഷറഫും കടുത്ത ഫുട്‍ബോള്‍ ആരാധകനാണ്. സമ്മാനത്തുക തനിക്കും തന്റെ കുടുംബത്തിനും വളരെയധികം സഹായകമാവുമെന്ന് പാകിസ്ഥാന്‍ സ്വദേശിയായ അദ്ദേഹം പറഞ്ഞു. "ഏറെ സന്തോഷവാനാണ് ഞാന്‍ ! വളരെ വലിയൊരു തുകയാണിത്. പാകിസ്ഥാനില്‍ ഞാന്‍ തുടങ്ങാനുദ്ദേശിക്കുന്ന ബിസിനസിന് വേണ്ടിയുള്ള സമ്പാദ്യമായി മാറും ഈ പണവും" - അബുദാബി വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഈ പ്രവാസി പറയുന്നു. ശനിയാഴ്ച തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരുന്നപ്പോള്‍ തന്റെ റാഫിള്‍ ഐഡി മൊബൈല്‍ ഫോണ്‍ സ്‍ക്രീനില്‍ കണ്ട മുഷറഫ് ഉടനെ തന്നെ മഹ്‍സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് 100,000 ദിര്‍ഹത്തിന്റെ സമ്മാനം അവിടെയുണ്ടായിരുന്നു.

സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിലൂടെയോ ഫന്റാസ്റ്റിക് ഫ്രൈഡേ നറുക്കെടുപ്പിലൂടെയോ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കാനായി തുടര്‍ന്നും മഹ്‍സൂസില്‍ പങ്കെടുക്കുമെന്ന് റാഫിള്‍ ഡ്രോ വിജയികള്‍ പറഞ്ഞു.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.