ഹൂതികളുടെ ആക്രമണത്തെ മഹത്വവത്കരിച്ചതിനാണ് യെമന്‍ പൗരന്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ അരാംകോ പെട്രോളിയം ഉല്‍പ്പന്ന വിതരണ സ്റ്റേഷനെതിരെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ച യെമന്‍ സ്വദേശിയാ. പ്രവാസി അറസ്റ്റില്‍. ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഹൂതികളുടെ ആക്രമണത്തെ മഹത്വവത്കരിച്ചതിനാണ് യെമന്‍ പൗരന്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സൗദിക്ക് നേരെ ഹൂതികളുടെ ഒമ്പത് ഡ്രോണുകള്‍: എല്ലാം സഖ്യസേന തകര്‍ത്തു
റിയാദ്: സൗദിക്ക് നേരെ ഹൂതികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഒമ്പത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. സൗദിയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു.
ദക്ഷിണ സൗദിയിലും മധ്യസൗദിയിലും കിഴക്കന്‍ സൗദിയിലും ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വെള്ളി പുലര്‍ച്ചെ ആക്രമണങ്ങള്‍ നടത്താന്‍ ഹൂതികള്‍ തൊടുത്ത ഒമ്പതു ഡ്രോണുകളും സഖ്യസേന വെടിവെച്ചിട്ടു. യെമന്‍ സമാധാന ചര്‍ച്ചകള്‍ വിജയിപ്പിക്കാന്‍ പിന്തുണ നല്‍കും. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുത്താനാണ് ഹൂതികള്‍ ശ്രമിക്കുന്നതെന്നും സഖ്യസേന പറഞ്ഞു.
