Asianet News MalayalamAsianet News Malayalam

കൊവിഡ് മഹാമാരി മാതാവിന്‍റെ ജീവനെടുത്തു; 21കാരന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു

ഒരു മാസം മുമ്പാണ് യുവാവിന്റെ മാതാവ് കൊവിഡിന് കീഴടങ്ങിയത്. മാതാവിന്റെ മരണത്തിന് മുമ്പ് യുവാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും മരണപ്പെട്ടിരുന്നു. ഈ വിയോഗങ്ങള്‍ ഇദ്ദേഹത്തെ കടുത്ത വിഷാദത്തിലാക്കിയിരുന്നു.

youth commits suicide by jumping in front of train after mother died due COVID
Author
Cairo, First Published May 16, 2021, 3:09 PM IST

കെയ്‌റോ: കൊവിഡ് ബാധിച്ച് മാതാവ് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ മകന്‍ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. ഈജിപ്ത് സ്വദേശിയായ 21കാരനാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഒരു മാസം മുമ്പാണ് യുവാവിന്റെ മാതാവ് കൊവിഡിന് കീഴടങ്ങിയത്. മാതാവിന്റെ മരണത്തിന് മുമ്പ് യുവാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും മരണപ്പെട്ടിരുന്നു. ഈ വിയോഗങ്ങള്‍ ഇദ്ദേഹത്തെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് വൈകാരികമായ ഒരു കുറിപ്പും യുവാവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

'എന്നെക്കുറിച്ച് ഇനിയൊരിക്കലും നിങ്ങള്‍ എന്തെങ്കിലും വിവരം അറിഞ്ഞില്ലെങ്കില്‍ എന്നോട് ക്ഷമിക്കുക, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അമ്മയുടെ മരണം എന്റെ ഹൃദയത്തെ പൂര്‍ണമായും തകര്‍ത്തിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചിരുന്നത്. അമ്മയുടെ ഈ പെരുന്നാള്‍ സ്വര്‍ഗത്തിലാണ്'- ആത്മഹത്യയ്ക്ക് മുമ്പ് യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios