യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ കവചം നല്‍കിയത്. രണ്ടുപേരെയും സുരക്ഷിതമായി വീടുവരെ എത്തിക്കുകയെന്നത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. അത് പൊലീസ് ചെയ്യും. 

പമ്പ:പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാകവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐജി ശ്രീജിത്ത്. യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ കവചം നല്‍കിയത്. രണ്ടുപേരെയും സുരക്ഷിതമായി വീടുവരെ എത്തിക്കുകയെന്നത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. അത് പൊലീസ് ചെയ്യും. സന്നിധാനത്തേക്ക് പോകണം എന്ന് ആവശ്യപ്പെടുന്ന സ്ത്രീകളെ കൊണ്ടുപോകുക എന്നത് പൊലീസിന്‍റെ നിയമപരമായ ഉത്തരവാദിത്തമാണ്,അത് നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലകയറാനെത്തിയ യുവതികളുടെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കിയ ഐജി ശ്രീജിത്തിനെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ കടന്നാക്രമിച്ചിരുന്നു. ഐജി കേരള പൊലീസ് ആക്ട് ലംഘിച്ചെന്നും ഗുരുതരമായ പിഴവാണ് ശ്രീജിത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നുമായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. 'പൊലീസിന്റെ വേഷവും ഉപകരണവും യുവതികള്‍ക്ക് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണ്?ആചാരലംഘനം നടത്താന്‍ പൊലീസ് കൂട്ട് നിന്ന ശേഷം കടകംപള്ളി സുരേന്ദ്രന്‍ ഇരട്ടത്താപ്പ് കാണിച്ചു'. മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണ് സര്‍ക്കാരെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.