പൊലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സര്‍ക്കാരിലെ ഉന്നതന്മാരുമായി സംസാരിച്ച ശേഷമാണ് യുവതികള്‍ മലകയറിയത്. ഗുരുതരമായ പിഴവാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

ശബരിമല: പൊലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സര്‍ക്കാരിലെ ഉന്നതന്മാരുമായി സംസാരിച്ച ശേഷമാണ് യുവതികള്‍ മലകയറിയത്. ഗുരുതരമായ പിഴവാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഐജി കേരള പൊലീസ് ആക്ട് ലംഘിച്ചു. പൊലീസ് വേഷം യുവതികള്‍ക്ക് നല്‍കിയത് പൊലീസ് ആക്ടിന്റെ ലംഘനമാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

പൊലീസിന്റെ വേഷവും ഉപകരണവും യുവതികള്‍ക്ക് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ആചാരലംഘനം നടത്താന്‍ പൊലീസ് കൂട്ട് നിന്ന ശേഷം കടകംപള്ളി സുരേന്ദ്രന്‍ ഇരട്ടത്താപ്പ് കാണിച്ചു. മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണ് സര്‍ക്കാരെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. അത്തരം സാഹചര്യത്തില്‍ നിയമ കയ്യിലെടുക്കേണ്ടി വരും. 

ശബരിമലയുടെ പരിശുദ്ധി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു. യുവതി പ്രവേശം സാധ്യമാകാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.