ശബരിമലയില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയ കലാപ നീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍. 

തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയ കലാപ നീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍. പ്രശ്നമുണ്ടാക്കാനുള്ള ഗൂഡാലോചന നടന്നതായി സംശയിക്കണം. ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്ന് നടപ്പന്തലില്‍ എത്തുന്നത് വരെയുള്ള രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നത് വിരല്‍ ചൂണ്ടുന്നത് ഗൂഡാലോചനയിലേക്കാണ്.

അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നു. സന്നിധാനത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഇല്ലെന്നും ദേവസ്വം മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.