ശബരിമല സന്നിധാനത്ത് നാദവര്‍ണ്ണ വിസ്മയമൊരുക്കി പൊലിസിന്‍റെ കര്‍പ്പൂരാഴി ദീപക്കാഴ്ച. അയ്യപ്പന് വഴിപാടായാണ് എല്ലാ വര്‍ഷവും പൊലീസ് സേന കര്‍പ്പൂരാഴി ഒരുക്കുന്നത്.

പൂങ്കാവനത്തില്‍ നിന്ന് ആദ്യം പൂത്തിറങ്ങിയത്‌ ചെണ്ടമേളമാണ്‌. മേളത്തിന്റെ അകമ്പടിയോടെയുള്ള ദീപാരാധന. ശേഷം കര്‍പ്പൂരാഴിയിലേക്ക്‌ അഗ്നി പകര്‍ന്നതോടെ സന്നിധാനം ഉത്സവലഹരിയിലായി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുലിപ്പുപ്പുറത്തേറിയ മണികണ്‌ഠനും ദേവീ ദേവന്‍മാരും ക്ഷേത്രം വലംവെച്ചു. ...
ഒപ്പം കാവടിയാട്ടവും,മറ്റ കലാരൂപങ്ങളും കൂട്ടായി.

മാളികപ്പുറത്തമ്മയേയും വാവരു സ്വാമിയേയും സംഘം കണ്ടുവണങ്ങി. പുരാണവേഷങ്ങള്‍ക്ക്‌ ജീവന്‍ പകര്‍ന്നത് പെലിസിലെ ജീവനക്കാര്‍ തന്നെയായിരുന്നു.