പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തിലേക്ക് തീര്‍ത്ഥാടകര്‍ വരുന്ന വഴിയിലാണ് വൈകുന്നേരം പുലിയ കണ്ടതായി പറയപ്പെടുന്നത്. ഇതുവഴി വരികയായിരുന്ന തീര്‍ത്ഥാടകര്‍ പാണ്ടിത്താവളത്തിലെത്തിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസും വനം വകുപ്പും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഒരു മണിക്ക് ശേഷം പുല്ലുമേട്ടില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വിടില്ലായിരുന്നു. എന്നാല്‍ ഇതുവഴി വന്ന തീര്‍ത്ഥാടകര്‍ വഴിയില്‍ വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നപ്പോഴാണ് പുലിയെ കണ്ടെതെന്ന് ഇവര്‍ പറയുന്നു. ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നും ഇതുവഴി വരുന്നവര്‍ നിശ്ചിത സമയത്തിനകം ഇവിടം വിട്ടുപോകണമെന്നും വനം വകുപ്പ് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Latest Videos
