നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാലത്തിന് പരിസമാപ്‍തി കുറിച്ച് കൊണ്ടുള്ള മണ്ഡല പൂജ ഡിസംബര്‍ 26ന് ശബരിമല സന്നിധാനത്ത്  നടക്കും. മണ്ഡല പൂജാദിവസം അയ്യ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിന് വേണ്ടിയുള്ള തങ്കഅങ്കി ഘോഷയാത്ര ഇരുപത്തിരണ്ടിന് ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.

മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡല പൂജ ഡിസംബര്‍ ഇരുപത്തിയാറ് തിങ്കളാഴ്ച ശബരിമല സന്നിധാനത്ത് നടക്കും. മണ്ഡല പൂജയ്‍ക്കു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധാനത്ത് തുടങ്ങി. ഡിസംബര്‍ 22ന് തങ്കിഅങ്കി ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഘോഷയാത്രയ്‍ക്കു സ്വികരണം നല്‍കും.‍ ഡിസംബര്‍25ന് ഉച്ചയോടെ തങ്കഅങ്കി ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം നാല് മണിയോടെ തങ്കഅങ്കി ശിരസ്സിലേറ്റി സന്നിധാനത്തേക്ക് കൊണ്ടുപോകും. അന്നുവൈകുന്നേരം തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന സന്നിധാനത്ത് നടക്കും. ഡിസംബര്‍ 26ന് ഉച്ചയ്‍‌ക്കു പതിനൊന്ന് നാല്‍പത്തിയഞ്ചിനും ഒരുമണിക്കും ഇടക്കാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ സന്നിധാനത്ത് നടക്കുക. മണ്ഡല പൂജകഴിഞ്ഞ് അന്ന് വൈകുന്നേരം രാത്രി പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നടഅടക്കും. പിന്നിട് മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് നടതുറക്കും.