ശബരിമല: നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ നടക്കും. ഉച്ചയ്ക്ക് 12 15ന് നടക്കുന്ന മണ്ഡല പൂജയ്ക്ക് ശബരിമല തന്ത്രി നേതൃത്വം നല്‍കും. ഇന്ന് രാവിലെ ഒമ്പത് മണി വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. ഇന്നലെയുണ്ടായ അപകടത്തിന്റ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.