ശബരിമലയില്‍ അക്രമത്തിന് കൂട്ട് നിന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത് പന്തളം രാജകുടുംബ പ്രതിനിധി. നടതുറക്കുന്ന സമയത്ത് പമ്പയില്‍ നടന്ന കല്ലേറില്‍ പങ്കെടുത്ത നാലു പേരെ പിടികൂടുന്നതിനാണ് രാജ കുടുംബ പ്രതിനിധി സഹായിച്ചത്. 

ശബരിമല: ശബരിമലയില്‍ അക്രമത്തിന് കൂട്ട് നിന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത് പന്തളം രാജകുടുംബപ്രതിനിധി. നടതുറക്കുന്ന സമയത്ത് പമ്പയില്‍ നടന്ന കല്ലേറില്‍ പങ്കെടുത്ത നാലു പേരെ പിടികൂടുന്നതിനാണ് രാജ കുടുംബ പ്രതിനിധി സഹായിച്ചത്. അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായതോടെയായിരുന്നു പമ്പയില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 

പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇതോടെയാണ് പൊലീസ് കര്‍ശന നിലപാട് സ്വീകരിച്ചത്. പൊലീസ് ലാത്തി വീശിയതോടെ നാലു പേര്‍ പന്തളം രാജ കുടുംബ പ്രതിനിയുടെ കെട്ടിടത്തിലേക്ക് കയറി ഒളിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പന്തളം രാജകുടുംബ പ്രതിനിധി തന്നെ പൊലീസിനെ അനുവദിക്കുകയായിരുന്നു. 

കസ്റ്റഡിയില്‍ എടുത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വിശദമാക്കി. പിഡിപിപി അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്ക് നേരെ ചുമത്തുമെന്നാണ് സൂചന. തുടക്കത്തില്‍ സമാധാന പരമായി പോയിരുന്ന പമ്പയിലെ പ്രതിഷേധം സംഘര്‍ഷാത്മകമായത് പ്രതിഷേധം പരിധി വിട്ടതോടെയായിരുന്നു. പ്രതിഷേധക്കാരുടെ കല്ലേറില്‍ പൊലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.