വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നും കടകംപള്ളി വിശദമാക്കിയതോടെയാണ് മല കയറാനെത്തിയ യുവതികള്‍ മടങ്ങിയത്.

സന്നിധാനം: തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമ. യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രിയും പൊലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയും നിര്‍ദ്ദേശിച്ചതോടയാണ് തിരിച്ചിറക്കം.സന്നിധാനത്ത് നിന്നും രഹ്ന ഫാത്തിമയും വനിതാ ജേര്‍ണലിസ്റ്റ് കവിതയും പൊലീസ് സംരക്ഷണയില്‍ തിരിച്ചിറങ്ങുകയാണ്. അതേസമയം രഹ്നാ ഫാത്തിമ ശബരിമലയിൽ എത്തിയത് ബിഎസ്എൻഎല്‍ ഡ്യൂട്ടിയിൽ ഭാഗമായല്ലെന്നും അവരെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവും. ഭക്തരായുള്ള ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.