Asianet News MalayalamAsianet News Malayalam

കാന്‍സറിനും തളര്‍ത്താന്‍ കഴിയില്ല, കൃത്രിമക്കാലുമായി മല കയറി യുവാവ്

തിരുവനന്തപുരത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനീഷിന് 2016 ലാണ് എല്ലിന് കാൻസർ പിടിപെട്ടത്.  ചികിത്സയുടെ ഭാഗമായി വലത് കാൽ മുറിച്ചു മാറ്റി.

sabarimala pilgrim cancer patient visit sabarimala with prosthetic-leg
Author
Pathanamthitta, First Published Dec 15, 2019, 6:02 PM IST

പത്തനംതിട്ട: കാൻസറിനെത്തുടർന്ന് കാൽ മുറിച്ചു മാറ്റിയിട്ടും തളരാതെ അയ്യപ്പദർശനത്തിനെത്തിയിരിക്കുകയാണ് ഇടുക്കി സ്വദേശി അനീഷ് തങ്കപ്പൻ. കൃത്രിമക്കാലിന്‍റെ സഹായത്തോടെയാണ് അനീഷ് മല കയറിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനീഷിന് 2016 ലാണ് എല്ലിന് കാൻസർ പിടിപെട്ടത്.  ചികിത്സയുടെ ഭാഗമായി വലത് കാൽ മുറിച്ചു മാറ്റി.

എല്ലാ വർഷവും നടത്തിയിരുന്ന ശബരിമല ദർശനം മുടങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് സുഹൃത്തുക്കൾക്കൊപ്പം അനീഷ് മല ചവിട്ടിയത്. കൃത്രിമക്കാലിന്‍റെ സഹായത്തോടെയായിരുന്നു ദര്‍ശനം. അപ്പാച്ചിമേടും ശരംകുത്തിയും താണ്ടാൻ ബുദ്ധിമുട്ടിയില്ലെന്ന് അനീഷ് പറയുന്നു. കാൻസർ അതിജീവിച്ചവരുടെ കൂട്ടായ്മയിൽ ഇപ്പോൾ സജീവമാണ് അനീഷ്. തന്നിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൂടുതൽപ്പേർ കാൻസർ ബോധവൽക്കരണത്തിനായി രംഗത്തെത്തുമെന്നാണ് ഈ യുവാവിന്റെ പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios