സന്നിധാനം: ശബരിമലയില്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തര്‍ പ്രതികരിക്കുക എന്ന ആശങ്കയിലാണ് ഇത്. സന്നിധാനത്തെ ആഴി വന്‍ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പതിനെട്ടാം പടിയ്ക്ക് താഴെയുള്ള എരിയുന്ന അഗ്നികണ്ഡമാണ് മഹാ ആഴി. അയ്യപ്പ ദര്‍ശനത്തിന് ശേഷം മടങ്ങുന്ന ഭക്തര്‍ ആഴിയിലേക്ക് നാളികേരം എറിയും. ഈ ആഴിയും ഇപ്പോള്‍ ഭീഷണി ആയിരിക്കുകയാണ്.

ജയലളിതയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ മനം നൊന്ത് ആരെങ്കിലും മഹാ ആഴിയിലേക്ക് ചാടുമോ എന്ന ഭയവും ഉണ്ട്. അതിനാല്‍ ആഴിയ്ക്ക് ചുറ്റും വടം കെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ആഴിയ്ക്ക് ചുറ്റം വടം കെട്ടിയത്.