ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ (30/12/16) തുറക്കും. വൈകീട്ട് അഞ്ചരയ്ക്ക് തന്ത്രി കണ്ഠഠര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. മറ്റ് പൂജകളൊന്നുമില്ല. നാളെ ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കൂ. മകരവിളക്കിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.