Asianet News MalayalamAsianet News Malayalam

ശബരിമലയിലെ നാളത്തെ പൂജ ചടങ്ങുകള്‍

12.30-ന് ഉച്ചപൂജ കഴിഞ്ഞ് ഒരു മണിയോടെ നട അടയ്ക്കും. 3.20- ന് ആരംഭിക്കുന്ന നെയ്യഭിഷേകം ഉച്ചയ്ക്ക് 11.15 വരെ നീളും

sabarimala timetable
Author
Sannidhanam, First Published Dec 6, 2019, 8:04 PM IST

പത്തനംതിട്ട: ശബരിമലയില്‍ ശനിയാഴ്ച (07-12-2019) പുലര്‍ച്ചെ 2.45-ന് പള്ളിയുണര്‍ത്തല്‍ ചടങ്ങുകള്‍ ആരംഭിക്കും. 2.45-നാണ് നട തുറക്കല്‍ ചടങ്ങുകള്‍. 3.05-ന് നിര്‍മ്മാല്യ ദര്‍ശനവും 3.10 അഭിഷേകവും നടത്തും. 3.20 മുതലാണ് നെയ്യഭിഷേകം ആരംഭിക്കുക. 3.30-നാണ് ഗണപതി ഹോമം.  7.30-നാണ് ഉഷപൂജ. 11.50 ന് കലശാഭിഷേകവും 12 മണിക്ക് കളഭാഭിഷേകവും നടക്കും. 12.30-ന് ഉച്ചപൂജ കഴിഞ്ഞ് ഒരു മണിയോടെ നട അടയ്ക്കും. 3.20- ന് ആരംഭിക്കുന്ന നെയ്യഭിഷേകം ഉച്ചയ്ക്ക് 11.15 വരെ നീളും. വൈകിട്ട് നാല് മണിക്ക് ദര്‍ശനത്തിനായി നട തുറക്കും. 6.30-നാണ് ദീപാരാധന. ഏഴ് മണിക്ക് പുഷ്പാഭിഷേകം നടക്കും. 9.30-ന് അത്താഴപൂജ കഴിഞ്ഞ് രാത്രി  10.50-ന് ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കും. 

ചടങ്ങുകള്‍ ഒറ്റനോട്ടത്തില്‍

  • പുലർച്ചെ 2.45 ന് പള്ളിയുണർത്തൽ
  • 3 മണി..... തിരുനട തുറക്കൽ 
  • 3.05 ന്..... നിർമ്മാല്യ ദർശനം
  • 3.10 ന്  ... അഭിഷേകം
  • 3.20 ന് ....  നെയ്യഭിഷേകം
  • 3.30 ന് ....ഗണപതിഹോമം
  • നെയ്യഭിഷേകം 3.20 മുതൽ ഉച്ചക്ക് 11.15 വരെ 
  • 7.30 ന് .....ഉഷപൂജ
  • 11.50 ന് കലശാഭിഷേകം
  • 12 മണിക്ക് കളഭാഭിഷേകം
  • 12.30ന് ....ഉച്ചപൂജ
  • തുടർന്ന് 1 മണിക്ക് നട അടയ്ക്കും.
  • 4 മണി ..... നട തുറക്കൽ
  • 6.30ന് ...ദീപാരാധന
  • 7 മണിക്ക് ...പുഷ്പാഭിഷേകം
  • 9.30 ന് ....അത്താഴപൂജ
  • രാത്രി 10.50 ന് ഹരിവരാസനം പാടി  11 മണിക്ക്  നട അടയ്ക്കും.
Follow Us:
Download App:
  • android
  • ios