ശബരിമല: മകരവിളക്കിനൊരുങ്ങി പമ്പയും സന്നിധാനവും. പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള അതീവജാഗ്രതയിലാണ് പൊലീസ് സംഘം. 

ഇനി കണ്ണുകളും കാതുകളും ശബരിമനയിലേക്ക്.മകരജ്യോതി ദര്‍ശനത്തിനും,സംക്രമപൂജക്കും സന്നിധാനം തയ്യാറെടുക്കുകയാണ്. ഭക്തജനങ്ങളെക്കൊണ്ട് പമ്പയും, സന്നിധാനവും നിറഞ്ഞു കവിഞ്ഞു. പാണ്ഡിത്താവളത്തിലെ വനമേഖലകളിലെ സാധ്യമായ സ്ഥലങ്ങളിലെല്ലാം അയ്യപ്പന്‍മാരാണ്. മകരജ്യോതി കണ്ട് മടങ്ങുക എന്ന ലക്ഷ്യത്തോടെ എത്തിയിരിക്കുന്നവര്‍. മരക്കമ്പുകള്‍ കൊണ്ട് കുടിലുകള്‍ കെട്ടി,ഭക്ഷണവും പാചകം ചെയ്താണ് വാസം. കാട്ടാനശല്യം ഏറെയുള്ള പ്രദേശമായതിനാല്‍ പോലീസിന്റെയും, വനം വകുപ്പിന്റെയും നിരീക്ഷണം ഉണ്ട്. പുല്ലുമേട് കടന്ന് പാണ്ടിത്താവളത്തിലൂടെ വരുന്ന തീര്‍ത്ഥാടകരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്.

കാനന പാത കടന്ന് തിരുവാഭരണഘോഷയാത്ര സന്നിധാനത്ത് നാളെ വൈകുന്നേരം അറിന് എത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. പിന്നീട് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിച്ച് ഭക്തരുടെ മടക്കം.