മണ്ഡലപൂജ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തുന്നതിനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു തുടങ്ങി. ഡിസംബർ 26 തിങ്കളാഴ്ചയാണ് മണ്ഡല പൂജ.


മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടുള്ള മണ്ഡലപൂജാദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോ,യാത്ര ആറന്മുള പാ‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. രാവിലെ നാലുണിക്ക് നടന്ന് പ്രത്യേക പൂജകള്‍ക്ക് ഒടുവില്‍ തങ്കഅങ്കി ദ‍ർശനത്തിന് വച്ചശേഷമാണ് പ്രത്യേകം അലങ്കരിച്ച് തയ്യാറാക്കിയ രഥത്തിലേക്ക് മാറ്റിയത് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നല്‍കുന്ന വരവേല്‍പ്പിന് ശേഷം ഞായറാഴ്ച ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഗണപത്കോവിലിനു സമീപം പ്രത്യേക സ്ഥലത്ത് ദർശനത്തിന് വയ്‍ക്കും. വൈകിട്ട് തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേയ്‍ക്കു കൊണ്ടുപോകും. അന്ന് വൈകിട്ട് തങ്കചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് തിങ്കളാഴ്ചയാണ് മണ്ഡലപൂജ. പതിനൊന്ന് നാല്‍പത്തിയഞ്ചിനും ഉച്ചയ്‍ക്ക് ഒരുമണിക്കും ഇടയിലുള്ള സ്നാനകാലത്ത് തങ്കഅങ്കി ചാർത്തിയുള്ള പ്രത്യേകപൂജയാണ് മണ്ഡലപൂജ. തീരുവതാംകൂർ രാജാവായിരുന്ന ചിത്തുരതിരുന്നാള്‍ ബാലരാമവർമ്മ നടക്കുവച്ചതാണ് തങ്കഅങ്കി . മൂന്ന് ദിവസത്തിന് ശേഷമായിരിക്കും തങ്കഅങ്കി സന്നിധാനത്ത് എത്തിക്കുക. മണ്ഡലപൂജകഴിഞ്ഞ് ഡിസംബർ 26ന് ഹരിവരാസനം ചൊല്ലി നടഅടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നടതുറക്കും.