പത്തനംതിട്ട: മണ്ഡലപൂജ ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴു മണിക്ക് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ഞായറാഴ്ച ഘോഷയാത്ര പമ്പയിലെത്തിച്ചേരും. 420 പവന്‍ തൂക്കം വരുന്ന തങ്കഅങ്കി തിരുവിതാംകൂര്‍ രാജകുടുംബമാണ് നടയ്ക്ക് വച്ചത്. തങ്കഅങ്കി ചാര്‍ത്തിയായിരിക്കും ഞാറാഴ്ച വൈകിട്ട് ശബരിമലയില്‍ ദീപരാധാന നടക്കുക. തിങ്കളാഴ്ച മണ്ഡലപൂജ നടക്കും. അതേദിവസം ശബരിമല നട അടയ്‌ക്കുകയും ചെയ്യും.