Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ വെള്ളം പരിശോധിക്കുന്നത് ആറ് ഗപ്പി മീനുകള്‍

These Guppy fishs testin Sabarimala water purity
Author
Sabarimala, First Published Dec 23, 2016, 4:36 AM IST

ശബരിമല: കുടിവെള്ളമുള്‍പ്പടെ ശബരിമലയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ വിഷാംശമുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്നത് ഇത്തിരിക്കുഞ്ഞന്‍മാരായ ആറ് പേരെയാണ്. ഇവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ  വെള്ളം ഭക്തജനങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കൂ. കണ്ടാല്‍ സിപിംള്‍ പക്ഷേ ഈ ആറ് പേരും പവര്‍ഫുളാണ്.

കാട്ടരുവിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ സാമ്പിളിലാണ് ഈ ഗപ്പി മീനുകളെ ഇട്ടിരിക്കുന്നത്.വെള്ളത്തിന് എന്തെങ്കിലും അസ്വാഭാവികത ഉണ്ടെങ്കില്‍ ഗപ്പിമീനുകള്‍ക്ക് വളരെ പെട്ടെന്ന് അത് തിരിച്ചറിയാനാകും.വിഷാംശമുണ്ടെങ്കില്‍ ഇവ ചത്ത് പൊങ്ങും. കുന്നാര്‍ ഡാമില്‍ നിന്നെത്തുന്ന വെള്ളം ക്ലോറിനേഷന്‍ ചെയ്താണ് ശബരിമലയിലുപയോഗിക്കുന്നത്.

പക്ഷേ എന്തെങ്കിലും അട്ടിമറി സാധ്യത ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മീനുകളെ ആശ്രയിച്ചിരിക്കുന്നത്.ദിനം പ്രതി 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് സന്നിധാനത്ത് മാത്രം ഉപയോഗിക്കുന്നത്.പക്ഷേ വര്‍ഷമിത്രയായിട്ടും ഇതുവരെയും ഒരു മീനുപോലും ഇക്കൂട്ടത്തില്‍ ചത്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios