ശബരിമലയ്ക്ക് പോകുമോ അതോ മടങ്ങുമോയെന്ന കാര്യത്തില്‍ തീരുമാനം ആറുമണിക്കുള്ളില്‍ അറിയിക്കാമെന്ന് തൃപ്തി ദേശായി.


കൊച്ചി: ശബരിമലയ്ക്ക് പോകുമോ അതോ മടങ്ങുമോയെന്ന കാര്യത്തില്‍ തീരുമാനം ആറുമണിക്കുള്ളില്‍ അറിയിക്കാമെന്ന് തൃപ്തി ദേശായി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉപരോധം നിമിത്തം ബുദ്ധിമുട്ടുണ്ടെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്തിമ തീരുമാനം അറിയിക്കാന്‍ പൊലീസ് തൃപ്തി ദേശായിയോട് ആവശ്യപ്പെട്ടത്.

പന്ത്രണ്ട് മണിക്കൂറോളമായി ഉപരോധം നിമിത്തം വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൃപ്തി ദേശായിയും സംഘവുമുള്ളത്. അതിനിടെ, വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിച്ച 250 പേർക്കെതിരെ പൊലീസ് കേസെടുത്തു. തീരുമാനത്തിൽ മാറ്റമില്ലെന്നും ശബരിമല ദ‍ർശനം നടത്തിയ ശേഷമേ മടങ്ങുകയുള്ളുവെന്നും തൃപ്തി ദേശായിക്ക് ഒപ്പമെത്തിയ മീനാക്ഷി വ്യക്തമാക്കിയിരുന്നു. പൊലീസ് സുരക്ഷ നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.