Asianet News MalayalamAsianet News Malayalam

ശബരിമലയിലെ യുവതി പ്രവേശം: ബിജെപിയുടേത് ''ഡു ഓർ ഡൈ'' സമരമാണെന്ന് ശ്രീധരൻപിള്ള

ശബരിമല നടപ്പന്തല്‍ വരെ യുവതികളെ പൊലീസ് സംരക്ഷണയില്‍ എത്തിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പി.എസ്. ശ്രീധരൻപിള്ള. എസ് ഡി പി ഐ ക്കാരായ പോലീസുകാരെ തെരഞ്ഞ് പിടിച്ചാണ് ഐ.ജി ശബരിമലയിലേക്ക് പോയതെന്ന് ശ്രീധരന്‍പിള്ള

women entry in sabarimala bjp protest aims do or die format says sreedharanpilla
Author
Thiruvananthapuram, First Published Oct 19, 2018, 9:45 AM IST

കൊച്ചി:  ശബരിമല നടപ്പന്തല്‍ വരെ യുവതികളെ പൊലീസ് സംരക്ഷണയില്‍ എത്തിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പി.എസ്. ശ്രീധരൻപിള്ള. എസ് ഡി പി ഐ ക്കാരായ പോലീസുകാരെ തെരഞ്ഞ് പിടിച്ചാണ് ഐ.ജി ശബരിമലയിലേക്ക് പോയതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യരുതെന്നും ശ്രീധരന്‍പിള്ള വിശദമാക്കി. യുവതികൾ കയറിയാൽ തന്ത്രിമാർ വേണ്ടത് ചെയ്യണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടേത് ''ഡു ഓർ ഡൈ'' സമരമാണെന്ന് ശ്രീധരൻപിള്ള

Follow Us:
Download App:
  • android
  • ios