ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഡിജിപിയോട് കടകംപള്ളി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഡിജിപിയുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മടങ്ങാന്‍ തീരുമാനിച്ചത്.

സന്നിധാനം:യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ഡിജിപിയോട് കടകംപള്ളി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഡിജിപിയുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മടങ്ങാന്‍ തീരുമാനിച്ചത്.

യുവതികള്‍ക്ക് മുന്നില്‍ ഒരുസംഘം ആളുകള്‍ ശരണം വിളിച്ച് കുത്തിയിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ പ്രതിഷേധം തുടര്‍ന്നു. ഉപദ്രവിക്കാന്‍ വന്നതല്ലെന്നും നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന് മടങ്ങാന്‍ മന്ത്രി നിര്ദ്ദേശം നല്‍കിയത്.