Asianet News MalayalamAsianet News Malayalam

'യന്തിരൻ' മനുഷ്യന് ഭീഷണിയാകുമോ?; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ

ഓക്‌സ്ഫഡ് സർവകലാശാലയിലേയും ഗൂഗിളിലേയും ഗവേഷകരാണ് ഇതിന് പിന്നിൽ. മനുഷ്യരാശിയുടെ തന്നെ നാശത്തിന്  കാരണമാകുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണ് എഐ മാഗസിൻ ജേണലിന്റെ പഠനത്തില്‍ പറയുന്നത്. 

AI likely to cause extinction of humans, warn Oxford and Google scientists
Author
First Published Sep 18, 2022, 7:57 AM IST

ഓക്സ്ഫോര്‍ഡ്: യന്തിരൻ, ടെര്‍മിനേറ്റര്‍ പോലുള്ള സിനിമകള്‍ കാണാത്ത ആരും ഉണ്ടാകില്ല. റോബോട്ട് മനുഷ്യന് തന്നെ വിനയായി തീരുന്നത് എങ്ങനെയെന്ന് സിനിമകളില്‍ കാണിക്കുന്നുണ്ട്. ഇതുപോലെ മനുഷ്യരും റോബോട്ടും തമ്മിലുള്ള യുദ്ധങ്ങൾ സയൻസ് ഫിക്ഷൻ സിനിമകളിൽ ഒരുപാട് കണ്ടിട്ടുള്ളവരാണ് നാം. ഇപ്പോഴിതാ സാധ്യതകളുടെ വാതിൽ തന്നെ തുറന്നിടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് സംസാരിക്കുകയാണ് ഗവേഷകർ. 

ഓക്‌സ്ഫഡ് സർവകലാശാലയിലേയും ഗൂഗിളിലേയും ഗവേഷകരാണ് ഇതിന് പിന്നിൽ. മനുഷ്യരാശിയുടെ തന്നെ നാശത്തിന്  കാരണമാകുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാണ് എഐ മാഗസിൻ ജേണലിന്റെ പഠനത്തില്‍ പറയുന്നത്. നാം വിചാരിക്കുന്നതിനും അപ്പുറം ആയിരിക്കും ഇത് ഉയർത്തുന്ന ഭീഷണി. ഒരാളെയല്ല മുഴുവൻ മനുഷ്യരെയും ഇത് കൊന്നൊടുക്കുമെന്നാണ് ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്.

മനുഷ്യർ നിർമിച്ച നിയമങ്ങളെല്ലാം ഇത് ലംഘിക്കുമെന്നും ആവശ്യ വിഭവങ്ങൾക്കായി അവ മനുഷ്യനോട് മത്സരിച്ച് തുടങ്ങുമെന്നും ഗവേഷകർ പറയുന്നു. മത്സരത്തിന്റെ പ്രധാന കാരണം ഊർജമായിരിക്കും. ഗൂഗിൾ ഡീപ്പ് മൈൻഡ് സീനിയർ ശസ്ത്രജ്ഞൻ മാർക്കസ് ഹട്ടർ, ഓക്‌സഫഡ് ഗവേഷകരായ മൈക്കൽ കോഹൻ, മൈക്കൽ ഓസ്‌ബോൺ എന്നിവരാണ് ഗവേഷണത്തിന് പിന്നിൽ. 
നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ വളരെ ശക്തമാണ് ഇന്നത്തെ കണ്ടെത്തലുകളും നിഗമനവും. മനുഷ്യരാശിയെ ഒന്നാകെ ബാധിക്കുന്ന പ്രശ്നം നടക്കുമെന്നും ഗവേഷകർ പറയുന്നു. ഇതൊഴിവാക്കാൻ എന്ത് വില കൊടുത്തും പരിശ്രമിക്കണം.ശ്രമത്തിൽ പരാജയപ്പെട്ടാൽ നേരിടേണ്ട വരുന്നത് മാരക അവസ്ഥകളായിരിക്കും.

ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് അഥവാ എഐ എന്ന നിർമ്മിത ബുദ്ധിയ്ക്ക് സ്വന്തമായി വികാരമുണ്ടെന്ന് ഗൂഗിളിലെ ഒരു ജീവനക്കാരൻ നേരത്തെ പറഞ്ഞിരുന്നു. അയാളെ വൈകാതെ ഗൂഗിൾ പുറത്താക്കി. ഗൂഗിളിന്റെ തന്നെ ലാംഡ എഐയ്ക്കാണ് സ്വന്തമായി വികാരം ഉണ്ടെന്ന് പറഞ്ഞത്.സോഫ്റ്റ് വെയർ എൻജിനീയറായ ബ്ലെക്ക് ലെമോയിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.  

ഇതിന് കഴമ്പില്ലെന്നും ആശയവിനിമയത്തിന് വേണ്ടി തയ്യാറാക്കിയതിനാൽ മനുഷ്യ സമാനമായ സംഭാഷണങ്ങൾ നടത്താനാണ് പരിശീലിപ്പിച്ചിട്ടുള്ളതെന്നും ഒരു പക്ഷം വാദിച്ചു. സ്വന്തം വൈകാരികതയിൽ നിന്ന് സംസാരിക്കുന്നതായി തോന്നുന്നത് അതാണെന്നുമായിരുന്നു വാദം.

ഇനി ബോറടി വേണ്ട, പണിയെടുക്കാൻ ടെക്സ് സ്കാറ ഉണ്ട്; ജപ്പാനിൽ താരമായി കുഞ്ഞൻ റോബോട്ട്

'ഗ്ലാസ് നമ്മൾ തന്നെ കഴുകണം', ചായ വിളമ്പുന്ന റോബോ എട്ടാം ക്ലാസുകാരന്റെ 800 രൂപയുടെ കണ്ടുപിടിത്തം


 

Follow Us:
Download App:
  • android
  • ios